2023-24 CSR Projects

1. Women Empowerment
കോര്‍പ്പറേഷന്റെ CSR ഫണ്ടില്‍ നിന്നും സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച്, നിര്‍ദ്ധനരായ 15 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീന്‍ വിതരണവും പരിശീലനവും എന്ന പദ്ധതി, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനവുമായി സഹകരിച്ച് നടപ്പിലാക്കി.
 

 

2. Environment Protection
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ എന്നി ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യവും ഭക്ഷണവും നല്‍കുന്നതിന് ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രവര്‍ത്തിച്ചു വരികയാണ്. രോഗികളുടെയും കൂട്ടിരിപ്പുക്കാരുടെയും പാഡുകളും ഡയപ്പറുകളും നശിപ്പിക്കുന്നതിന് Incinerator സ്ഥാപിക്കുന്ന പദ്ധതി കോര്‍പ്പറേഷന്റെ CSR ഫണ്ട് വിനിയോഗിച്ച്, തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്ന സ്ഥാപനത്തില്‍ പദ്ധതി നടപ്പിലാക്കി.
 

 

3. Health
1. ആലപ്പുഴയിലെ തൈക്കാട്ടുശ്ശേരി വില്ലേജിലെ പൂച്ചക്കലില്‍ കുറഞ്ഞ ചിലവില്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് പ്രവര്‍ത്തനം ആരംഭിച്ച സാന്ത്വനം പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ Medical Clinic ലേക്ക് കോര്‍പ്പറേഷന്റെ CSR ഫണ്ടില്‍ നിന്നും ഓട്ടോമാറ്റിക് ബൈയോ കെമിസ്ട്രി അനലൈസര്‍ വാങ്ങുന്നതിന് 10 ലക്ഷം രൂപയും, കിടപ്പ് രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ആംബുലന്‍സ് വാങ്ങുന്നതിന് 8 ലക്ഷം രൂപയും അനുവദിച്ച് പദ്ധതി നടപ്പിലാക്കി.
 
2. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തനം ആരംഭിക്കുന്ന A.P. Varkey മിഷന്‍ ഹോസ്പിറ്റലിന്റെ റൂറല്‍ കെയര്‍ ഹോമിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കി പൂര്‍ണ്ണമായും സജ്ജീകരിക്കുന്നതിനായി കോര്‍പ്പറേഷന്റെ CSR ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് പദ്ധതി നടപ്പിലാക്കി.
 
3. ആധുനിക തരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്റെ CSR ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ച്, Mother Theresa Memorial Palliative Care and Social Welfare Society യ്ക്ക് മെഡിക്കല്‍ ലാബ്‌ ഉപകരണങ്ങള്‍ വാങ്ങി നല്‍കി.
 
4. ആരോഗ്യ സേവനങ്ങള്‍ കുറഞ്ഞ ചിലവില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ല കോപ്പറേറ്റീവ് ആശുപത്രിയും മെഡിക്കല്‍ ലാബും ആധുനിക വത്കരണം ചെയ്യുന്നതിന് കോര്‍പ്പറേഷന്റെ CSR ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കി.
 
5. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റിലേക്ക്‌ ചികിത്സക്കെത്തുന്ന ശിശുക്കള്‍ക്ക് മികച്ച ചികിത്സ നല്കുന്നതിനായി, CSR ഫണ്ടില്‍ നിന്നും 5,20,000 രൂപ വിനിയോഗിച്ച് High Flow Nasal Cannula, Intellivue MX 100 എന്നീ ഉപകരണങ്ങള്‍ വാങ്ങുന്ന പദ്ധതി കോര്‍പ്പറേഷന്‍ നടപ്പിലാക്കി.
 

 

4. Special Education
Autism Spectrum Disorder ഉള്ള കുട്ടികളെ വളര്‍ച്ചയുടെ പ്രാരംഭത്തില്‍ തന്നെ തിരിച്ചറിയുന്നതിനും ചികിത്സകള്‍ നല്‍കുന്നതിനുമായുള്ള പദ്ധതി കോര്‍പ്പറേഷന്റെ CSR ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തില്‍ National Institute of Speech and Hearing എന്ന സ്ഥാപനവുമായി സഹകരിച്ച് നടപ്പിലാക്കി.