സമഗ്ര 2026′ പദ്ധതികള്‍ക്ക് തുടക്കം; ഫോര്‍ട്ട് കൊച്ചിയില്‍ ലഹരിവിരുദ്ധ വാക്കത്തോണ്‍*
കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ വായ്പാ-ക്ഷേമ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം *’സമഗ്ര 2026’* എന്ന പേരില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടന്നു. പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ് പദ്ധതികളുടെ ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ *’തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ടി’*ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂലൈ 19ന് ഫോര്‍ട്ട് കൊച്ചിയില്‍ ലഹരിവിരുദ്ധ വാക്കത്തോണും സംഘടിപ്പിച്ചു. യുവജനങ്ങളില്‍ ലഹരിവിരുദ്ധ അവബോധം ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.















