സ്വാഗതം-കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 1995 ഫെബ്രുവരി മാസം 28-)൦ തീയതി കമ്പനി ആക്ട് പ്രകാരം നിലവില്‍ വന്നു. ഈ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. കോര്‍പ്പറേഷന്‍റെ അടവ് മൂലധനനിക്ഷേപം 41.76 കോടി രൂപയും, മൂലധനനിക്ഷേപം 50 കോടി രൂപയും ആണ്.
കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ (NBCFDC, NBDFC) വായ്പാ ധനസഹായവും, കേരള സര്‍ക്കാറിന്‍റെ ഓഹരി മൂലധനവും ഉപയോഗിച്ച് കുറഞ്ഞ പലിശ നിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍ മറ്റു പിന്നോക്ക/മത ന്യുനപക്ഷ വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ സമഗ്ര പുരോഗതി മുഖ്യലക്ഷ്യമാക്കി ഈ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നു. 2002-03 വര്‍ഷത്തെ ഏറ്റവും നല്ല പ്രവര്‍ത്തനത്തിനുള്ള ഇന്ത്യയിലെ സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സിയായി ഈ കോര്‍പ്പറേഷനെ തെരഞ്ഞെടുത്തിട്ടുണ്ട്.